ദുബായ് : മന്ത്രവാദത്തിൽ ഏർപ്പെടുകയും ഭാര്യയുടെയും കുടുംബത്തിന്റെയും സ്വകാര്യത ലംഘിക്കുകയും ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൗരന് ആറ് മാസത്തെ തടവ് ശിക്ഷ നൽകിയ നടപടി ഫുജൈറ അപ്പീൽ കോടതി ശരിവച്ചു. തന്റെയും കുട്ടികളുടെയും ബന്ധുക്കളുടെയും മേൽ ഭർത്താവ് മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു.
പിണങ്ങി നിൽക്കുന്ന ഭാര്യയെ തിരികെ കൊണ്ടുവരാൻ പ്രണയ മന്ത്രങ്ങൾ നടത്താൻ കഴിവുള്ള ആളെ ഇയാൾ ഓൺലൈനിൽ തിരഞ്ഞതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പ്രാദേശിക വാർത്താ ഏജൻസിയായ എമറാത്ത് അൽ യൂമിന്റെ റിപ്പോർട്ട് ചെയ്‌തു. “പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരുന്നതിൽ” വിദഗ്ദ്ധയാണെന്ന് സോഷ്യൽ മീഡിയയിൽ സ്വയം പ്രചരിപ്പിച്ച മറ്റൊരു അറബ് രാജ്യത്ത് താമസിക്കുന്ന ഒരു സ്ത്രീയെ കണ്ടെത്തി വാട്ട്‌സ്ആപ്പ് വഴി ബന്ധപ്പെടുകയും 20,000 ദിർഹം നൽകുകയും ചെയ്തു.
മന്ത്രത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഭാര്യയുടെ സ്വകാര്യ ഫോട്ടോകളും അയാളുടെ തന്നെ ഒരു വീഡിയോയും 20000 ദിർഹമും മന്ത്രവാദിക്ക് അയച്ചു കൊടുത്തു. തുടർന്ന് അവർ 25,000 ദിർഹം കൂടി ആവശ്യപ്പെട്ടുപ്പോൾ നൽകാൻ വിസമ്മതിച്ചുതിനെ തുടർന്ന് ഭാര്യയ്ക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ചുകൊണ്ട് തന്റെ കാര്യങ്ങൾ പുറത്തുകൊണ്ടുവരുമെന്ന് അവർ ഭീഷണിപ്പെടുത്തി.
ഭീഷണികൾ അവഗണിച്ച്, മറ്റൊരു മന്ത്രവാദിയെ സമീപിച്ച് 10,000 ദിർഹം നൽകി. എന്നാൽ മന്ത്രവാദം പരാജയപ്പെട്ടപ്പോൾ പണം ആവശ്യപ്പെടാത്ത മൂന്നാമതൊരാളുമായി ബന്ധപ്പെട്ടു വരുന്നതിനിടയിലാണ് പോലീസ് അയാളെ അറസ്റ്റ് ചെയ്‌തത്.