ജിസാൻ: കോട്ടയം സ്വദേശിനി ജിസാനിൽ മരണപ്പെട്ടു. കോട്ടയം സ്വദേശി അനുഷ്‌മ സന്തോഷ് കുമാർ (42) ആണ് മരണപ്പെട്ടത്. ജിസാൻ ഷെഖീഖ് പി. എച്ച്.സി യിൽ നേഴ്‌സായി ജോലി ചെയ്‌തു വരികയായിരുന്നു. ഹൃദയാഘാതം മൂലം ദർബ് ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ബ്രഹ്മാനന്ദൻ – ഇശബായി ദമ്പതികളുടെ മകളാണ് ഭർത്താവ് സന്തോഷ് കുമാർ. ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മറ്റി പ്രസിഡൻറ് ശംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ ദർബ് ഏരിയ കെഎംസിസി ഭാരവാഹികളുടെ സഹകരണത്തോടെ മൃതദേഹം നാട്ടിൽ കൊണ്ട്പോവാനുള്ള നിയമനടപടികൾ നടന്നു കൊണ്ടിരിക്കുന്നു. മൃതദേഹം ദർബ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലാണുള്ളത്.