റിയാദ് : വേശ്യാവൃത്തിയുമായി ബന്ധപെട്ട് മൂന്ന് വിദേശ വനിതകളെ അറസ്‌റ്റ് ചെയ്‌തു. ബുധനാഴ്ച റിയാദിലായിരുന്നു അറസ്‌റ്റ്. നഗരത്തിലെ റെസിഡൻഷ്യൽ അപ്പാർട്ട്മെൻറിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനാണ് മൂന്ന് വിദേശി സ്ത്രീകളെ അറസ്റ്റ് ചെയ്‌തത്.
റിയാദ് പോലീസ്, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് വകുപ്പുമായി സഹകരിച്ച് നടത്തിയ സുരക്ഷാ നടപടിയിലാണ് അറസ്റ്റ്.
ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച ശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.