ജിസാൻ: നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നേടിയ ഉജ്വല വിജയത്തിന് അഭിവാദ്യങ്ങൾ നേർന്ന് ഒഐസിസി ജിസാൻ കമ്മിറ്റി. സിബിയെ അൽ ഫാരിസ് തല്ലാജ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപടികളിൽ ഒഐസിസി ജിസാൻ വൈസ് പ്രസിഡൻറ് ജൈസൺ ജോസഫ് അധ്യക്ഷം വഹിച്ചു.
കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി മുഖ്യാതിഥിയായിരുന്നു. ഒഐസിസി നേതാക്കളായ ഷഫീഖ് ഇടശ്ശേരി, ജിലു ബേബി, ഷാഫി വേങ്ങര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കെഎംസിസി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷംസു പൂക്കോട്ടൂർ ആശംസ നേർന്നു. യുഡിഎഫ് വിജയം ടീം വർക്കിന്റെ വിജയമാണെന്ന് യോഗം വിലയിരുത്തി. കേക്ക് മുറിച്ചു ആഹ്ളാദം പങ്കു വെക്കുകയും പ്രവർത്തകർക്ക് പായസം വിതരണം ചെയുകയും ചെയ്‌തു.