28.5 C
Saudi Arabia
Friday, August 22, 2025
spot_img

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയം; ആഘോഷമാക്കി അൽ ഹസ്സ ഒ.ഐ.സി.സി

അൽ ഹസ്സ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയിച്ചതിൽ ആഹ്ളാദം പങ്കിട്ട് ഒഐസിസി. ഒമ്പത് വർഷത്തെ ഇടതുപക്ഷ ദുർഭരണത്തിനെതിരെയും, കുടുംബാധിപത്യമുള്ള ഏകാധിപത്യ ഭരണശൈലിക്കുമെതിരെയും ജനങ്ങൾ പ്രകടിപ്പിച്ച അതൃപ്തിയുടെയും പ്രതിഷേധത്തിന്റെയും പ്രതിഫലനമാണ് ഈ വിജയമെന്ന് അൽ അഹ്‌സ ഒ.ഐ.സി.സി നേതാക്കൾ അഭിപ്രായപ്പെട്ടു.

യുഡിഎഫ് വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച മുബാറസ് നെസ്റ്റോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ പ്രമുഖ നേതാക്കൾ പ്രസംഗിച്ചു. ആക്ടിംഗ് പ്രസിഡന്റ് റഫീഖ് വയനാട് അധ്യക്ഷനായിരുന്നു. ദമ്മാം റീജണൽ വൈസ് പ്രസിഡന്റ് ഷാഫി കുദിർ ഉദ്ഘാടനം നിർവഹിച്ചു.

പ്രവർത്തകർ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുകയും പായസവിതരണവും നടത്തുകയും ചെയ്തു. വൈസ് പ്രസിഡന്റുമാരായ നവാസ് കൊല്ലം, അർഷദ് ദശമംഗലം, ജനറൽ സെക്രട്ടറി നിസാം വടക്കേക്കോണം, ലിജു വർഗീസ്, മൊയ്തു അടാടി, അഫ്സൽ മേലേത്തിൽ എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.

ആഘോഷ പരിപാടിക്ക് അശ്രഫ് (സിൽക്ക് സിറ്റി), മുരളീധരൻ (ചെങ്ങന്നൂർ), സെബാസ്റ്റ്യൻ സനാഇയ്യ, ബാബു സനാഇയ്യ, വിനു ജോർജ്, ഷിബു, ഷൂകെക്ക്, റിജോ ഉലഹന്നാൻ, സമീർ ഡിപ്ലോമാറ്റ്, ബെനറ്റ് സനാഇയ്യ, അനിരുദ്ധൻ (കായംകുളം), തമ്പി (കൊല്ലം), നവാസ് നജ്, ജിബിൻ, ഫാറൂഖ് വച്ചാക്കൽ, ശംസു (കൊല്ലം), പ്രവീൺ സനാഇയ്യ എന്നിവർ നേതൃത്വം നൽകി.

പരിപാടിയിൽ സെക്രട്ടറി ഷാനി ഓമശ്ശേരി സ്വാഗതം നിർവഹിച്ചു. ട്രഷറർ ഷിജോ മോൻ വർഗീസ് നന്ദി പ്രകാശിപ്പിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles