ന്യൂ ഡൽഹി : കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ മുനവെച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിന് അതെ നാണയത്തിൽ മറുപടി നൽകി സഹപ്രവർത്തകനും പാർലിമെന്റ് അംഗവുമായ മാണിക്കം ടാഗോർ . കോൺഗ്രസ്സിനുള്ളിലെ ആഭ്യന്തര സംഘർഷങ്ങളെക്കുറിച്ച് സൂചന നൽകുന്നതാണ് സോഷ്യൽ മീഡിയയിലെ ഇവരുടെ തർക്കം.
“പറക്കാൻ അനുവാദം ചോദിക്കരുത്. പക്ഷികൾക്ക് ഉയരാൻ അനുമതി ആവശ്യമില്ല. എന്നാൽ ഇന്ന്, ഏതൊരു സ്വതന്ത്ര പക്ഷിയും ആകാശം നിരീക്ഷിക്കണം. പരുന്തുകളും കഴുകന്മാരും എപ്പോഴും വേട്ടയാടുന്നുണ്ട്. സ്വാതന്ത്ര്യം നിയന്ത്രണമില്ലാത്തതല്ല. പ്രത്യേകിച്ചും വേട്ടക്കാർ ദേശസ്‌നേഹം തൂവലുകളായി ധരിക്കുമ്പോൾ” എന്നാണ് മാണിക്കം ടാഗോർ.എക്‌സിൽ പോസ്റ്റിയത്. ഇരപിടിയൻ പക്ഷികളുടെ ചിത്രം സഹിതമാണ് പോസ്റ്റ്.
പക്ഷിയുടെ ചിത്രത്തോട് കൂടി, “പറക്കാൻ അനുവാദം ചോദിക്കരുത്. ചിറകുകൾ നിങ്ങളുടേതാണ്. ആകാശം ആരുടേതുമല്ല” എന്ന സന്ദേശം നേരത്തെ ശശി തരൂരും പോസ്റ്റിയിരുന്നു. ഇതിനു മറുപടിയാണ് ടാഗോറിന്റെ പോസ്റ്റ്.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ബുധനാഴ്ച നടത്തിയ ഒളിയമ്പിനെ തുടർന്നാണ് സോഷ്യൽ മീഡിയ “യുദ്ധം” തുടങ്ങിയത്. ഞങ്ങളുടെ പാർട്ടി ‘ആദ്യം രാജ്യം എന്ന മന്ത്രത്തിൽ വിശ്വസിക്കുന്നു, എന്നാൽ ചിലർക്ക് അത് ‘ആദ്യം മോഡി, പിന്നീട് രാജ്യം’ എന്നതാണ്.” ആരുടേയും പേര് പരാമർശിച്ചില്ലെങ്കിലും, ഖാർഗെയുടെ പരാമർശങ്ങൾ തരൂരിനെ ലക്ഷ്യം വച്ചുള്ളതാണെന്ന് വ്യാപകമായി കാണപ്പെട്ടു.
ഇടയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ചിക്കാറുള്ള തരൂർ, ഖാർഗെയുടെ അഭിപ്രായത്തോട് നേരിട്ട് പ്രതികരിച്ചിരുന്നില്ല. എന്നാൽ പോസ്റ്റിന്റെ സമയവും സന്ദേശവും അതിനുള്ള മറുപടിയയാണ് കാണേണ്ടത്