39 C
Saudi Arabia
Tuesday, July 1, 2025
spot_img

മക്ക ഐസിഎഫ് സെക്രട്ടറി അഷ്‌റഫ് വയനാടിന്റെ ജനാസ ഖബറടക്കി

ജിദ്ദ:  ജിദ്ദയിൽ വാഹനകടത്തിൽ മരണപ്പെട്ട ഐസിഎഫ് മക്ക റീജിയൻ സെക്രട്ടറി അഷ്റഫ് വയനാടിന്റെ ജനാസ ഖബറടക്കി. വെള്ളിയാഴ്ച്ച സുബ്ഹി നിസ്‌കാരത്തിന് ശേഷം ഐസിഎഫ് ഇന്റർനാഷണൽ ഫിനാൻസ് സെക്രട്ടറി സയ്യിദ് ഹബീബ് അൽ ബുഖാരി നേതൃത്വം നൽകി. ഐസിഎഫ് ജിദ്ദ സെക്രട്ടറി സയ്യിദ്‌ സൈനുൽആബിദീ തങ്ങൾ, അബ്ദുസമദ് അൻവരി, ഹനീഫ് അമാനി, അബ്ദുറഷീദ് അസ്ഹരി തുടങ്ങി നേതാക്കളും ജിദ്ദയിലെയും മക്കയിലെയും ഐസിഎഫ് പ്രവർത്തകരും മലയാളി കൂട്ടുകാരും ഉൾപ്പടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

ബുധനാഴ്ച പുലർച്ചയാണ് വയനാട് സുൽത്താൻ ബത്തേരി സ്വദേശി അഷ്‌റഫ് മരണപ്പെടുന്നത്. ജിദ്ദയിൽ കാർ അപകടത്തിൽ പെട്ടായിരുന്നു മരണം. സുഹൃത്തിനെ നാട്ടിലേക്ക് യാത്രയയച്ചു തിരിച്ചുവരുമ്പോൾ ജിദ്ദ സുലൈമാനിയയിൽ വെച്ചാണ് അപകടം നടന്നത്. അഷ്റഫ് ഓടിച്ചിരുന്ന വാഹനം ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു.

അഷ്‌റഫ് വയനാട് ദീർഘകാലമായി മക്കയിൽ ജോലി ചെയ്യുകയായിരുന്നു. ഞായറാഴ്‌ചയാണ് അവധി കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചെത്തിയത്. കൂടെ ജോലി ചെയ്യുന്ന സുഹൃത്തിനെ എയർപോർട്ടിൽ വിട്ടു തിരിച്ചു വരുമ്പോഴാണ് അപകടം നടന്നത്. മക്കയിലെ ജീവ കാരുണ്യ പ്രവർത്തങ്ങളിൽ സജീവമായ അഷ്‌റഫ് മക്ക റീജിയൻ ഐസിഎഫ് ഇക്കോണോമിക് സെക്രട്ടറിയാണ്. സുൽത്താൻ ബത്തേരി മർക്കസുദ്ദഅവ സ്ഥാപനത്തിന്റെ പ്രവർത്തങ്ങളുമായും സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടായിരുന്നു.

ഐസിഎഫ് ജിദ്ദ, മക്ക വെൽഫെയർ ടീമുകളുടെ നേതൃത്വത്തിലായിരുന്നു നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്

Related Articles

- Advertisement -spot_img

Latest Articles