തൃശൂർ: കൊടകരയിൽ പഴയ ഇരുനില കെട്ടിടം പൊളിഞ്ഞുവീണു മൂന്ന് തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളാണ് മൂന്ന് പേരും. രൂപേഷ്, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്.
പുറത്തെടുക്കുമ്പോൾ തന്നെ രണ്ടുപേർക്ക് ജീവൻ നഷ്ട്ടപെട്ടിരുന്നു. ഒരാളെ ജീവനോടെ പുറത്തെടുക്കാൻ സാധിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള വഴിയിൽ മരണപ്പെടുകയായിരുന്നു. 12 പേർ താമസിച്ചിരുന്ന കെട്ടിടമായിരുന്നു ഇടിഞ്ഞു വീണത്. കെട്ടിടം തകർന്നപ്പോൾ മറ്റുള്ളവർ ഓടി രക്ഷപെടുകയായിരുന്നു.
ഇന്ന് രാവിലെയായിരുന്നു സംഭവം. കൊടകര ജങ്ഷനിൽ നിന്നും വെള്ളികുളങ്ങരയിലേക്കുള്ള റോഡിൽ ചെങ്കല്ല് കൊണ്ട് നിർമിച്ച ഓടിട്ട രണ്ട് നില കെട്ടിടമാണ് പൂർണമായും പൊളിഞ്ഞു വീണത്. തകർന്ന കെട്ടിടത്തിന് 40 വർഷത്തോളം പഴക്കമുണ്ട്.