ഗാസ: ഗാസയിൽ കൂട്ടകുരുതി തുടർന്ന് ഇസ്രായേൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70 ലേറെ ഫലസ്തീനികളെയാണ് ഇസ്രായേൽ കൊന്നൊടുക്കിയത്. വടക്കൻ മേഖലയിൽ നിന്നുള്ള 14 പേരും ഇതിൽ പെടുന്നു. ഇസ്രായേൽ സുരക്ഷിതമേഖല എന്ന് വിളിക്കുന്ന സ്ഥലത്ത് മാത്രം അഞ്ച് ഫലസ്‌തീനികളെയാണ് ഇസ്രായേൽ കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ അഞ്ചു ഫലസ്‌തീനികൾ തെക്കൻ ഗാസയിലെ അൽ മാവാസിയിൽ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമഗർമാണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ലെബനാനിലെ തെക്ക് ഭാഗത്ത് ഇസ്രായേൽ നടത്തിയ വ്യത്യസ്ത ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ശഖ്‌റക്കും ബറാഷിദിനും ഇടയിൽ പ്രവർത്തിച്ചിരുന്ന ബുൾഡോസറിന് നേരെ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ബീറ്റ് ലൈഫ് പട്ടണത്തിൽ മോട്ടോർ സൈക്കിളിന് നേരെ നടത്തിയ ആക്രമണത്തിലാണ് മറ്റൊരു മരണം. ഇസ്രായേൽ ഹിസ്ബുല്ല വെടി നിർത്തൽ കഴിഞ്ഞ വർഷം നവംബറിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിലും ഇസ്രായേൽ ഏക പക്ഷീയ ആക്രമണം തുടരുകയാണ്.