39.8 C
Saudi Arabia
Friday, August 22, 2025
spot_img

എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപക നിയമനം; പിഎസ്‌സിക്ക് വിടാത്തതെന്തെന്ന് ഹൈക്കോടതി

കൊച്ചി: എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപക നിയമനം എന്ത് കൊണ്ടാണ് പിഎസ്‌സിക്ക് വിടാത്തതെന്ന് സർക്കാരിനോട് ഹൈക്കോടതി. സ്‌കൂളുകളിൽ ലക്ഷങ്ങളാണ് നിയമനത്തിന് കോഴ വാങ്ങുന്നത്. സർക്കാർ അഴിമതിക്ക് അവസരം ഒരുക്കുകയാണോ എന്നും ഹൈക്കോടതി ചോദിച്ചു.

കോടതിയലക്ഷ്യ കേസിൽ ഹാജരായ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോടാണ് ജസ്റ്റിസ് ഡികെ സിംഗിന്റ വാക്കാലുള്ള ചോദ്യം. പാലക്കാടുള്ള ഒരു എയ്‌ഡഡ് സ്‌കൂൾ അടച്ചുപൂട്ടുന്നതിന് പൊതു വിദ്യാഭ്യാസവകുപ്പ് നിർദേശം നൽകിയിരുന്നു. അതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്ന പരാതിയിൽ കോടതി ഇടപെട്ടിരുന്നു.

കോടതി ഉത്തരവ് അനുസരിക്കാത്തതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോട് ഇന്ന് കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെടുകയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles