ചെന്നൈ: തമിഴ്‌നാട്ടിൽ ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ നിന്നും രോഗി റോഡിലേക്ക് തെറിച്ചു വീണു. നീലഗിരി കൂനൂരിലാണ് അപകടം സംഭവിച്ചത്.
വേഗതയിൽ വന്ന ആംബുലൻസ് വരമ്പ് കയറിയയിറങ്ങിയപ്പോൾ പുറക് വശത്തെ ഡോർ തുറന്ന് പോവുകയും സ്‌ട്രെച്ചറിൽ ഉണ്ടായിരുന്ന രോഗി റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.
വീഴ്‌ചയിൽ തലക്ക് ക്ഷതമേറ്റ രോഗിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ജില്ലയിലെ എല്ലാ സ്വകാര്യ ആംബുലസുകളിലും വിദദമായ പരിശോധന നടത്താൻ നീലഗിരി കലക്ടർ നിർദേശിച്ചു.