28.5 C
Saudi Arabia
Friday, August 22, 2025
spot_img

കേളി മലാസ് ഏരിയ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി.

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന യൂണിറ്റ് സമ്മേളങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കുന്ന മുറക്ക് ഏരിയാ സമ്മേളനങ്ങനങ്ങൾ നടക്കും. പത്ത് യൂണിറ്റുകളും ഒരു മേഖലാ കമ്മറ്റിയുമുള്ള മലാസ് ഏരിയായിലെ എല്ലാ സമ്മേളനങ്ങളും പൂർത്തിയാക്കി അടുത്ത മൂന്ന് വർഷത്തേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.

ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്ന ഹാര യൂണിറ്റ് സമ്മേളനം ഏരിയ കമ്മറ്റി അംഗവും കേന്ദ്ര സാംസ്കാരിക കമ്മറ്റി അംഗവുമായ ഫൈസൽ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് അഷ്‌റഫ്‌ പൊന്നാനി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി അബ്ദുൽ വദൂദ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ റിജോ അറക്കൽ വരവ് ചിലവ് കണക്കും കേളി കേന്ദ്ര കമ്മറ്റി അംഗം നൗഫൽ ഉള്ളാട്ട്ചാലി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേളി ജോയിൻറ് സെക്രട്ടറി സുനിൽ കുമാർ മറുപടി പറഞ്ഞു. :സാഹിർ, ശ്രീനി എന്നിവർ അവതരിപ്പിച്ച രണ്ട് പ്രമേയങ്ങൾ സമ്മേളനം പാസാക്കി. പുതിയ സെക്രട്ടറിയായി അബ്ദുൽ വദൂദിനേയും, പ്രസിഡണ്ടായി റിജോ അറക്കലിനെയും, ട്രഷററായി മുനവ്വറിനെയും സമ്മേളനം തിരഞ്ഞെടുത്തു

സീതാറാം യെച്ചൂരി നഗറിൽ നടന്ന മജ്മ യൂണിറ്റ് സമ്മേളനം ഒലയ്യ രക്ഷാധികാരി സമിതി അംഗം കരീം പൈങ്ങോട്ടൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി പ്രതീഷ് പുഷ്പൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ രാധാകൃഷ്ണൻ വരവ് ചിലവ് കണക്കും,
കേളി കേന്ദ്ര കമ്മറ്റി അംഗം ഹാഷിം കുന്നത്തറ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഷബീർ, ശ്രീജിത്ത് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
കേളി സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി മറുപടി പറഞ്ഞു. സെക്രട്ടറിയായി പ്രതീഷ് പുഷ്പനെയും, പ്രസിഡണ്ടായി ബാലകൃഷ്ണനെയും, ട്രഷറരായി രാധാകൃഷ്ണനെയും സമ്മേളനം തിരഞ്ഞെടുത്തു.

കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന ജരീർ യൂണിറ്റ് സമ്മേളനം ഏരിയ രക്ഷാധികാരി സമിതി അംഗം നൗഫൽ പൂവ്വകുറുശ്ശി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഫൈസൽ കൊണ്ടോട്ടിയുടെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി സുജിത്ത് വി.എം പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാഗേഷ് കൂരിക്കാട്ടിൽ രാമകൃഷ്ണൻ വരവ് ചിലവ് കണക്കും, കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാർ വളവിൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേളി ജോയിൻ്റ് സെക്രട്ടറി സുനിൽ കുമാർ മറുപടി പറഞ്ഞ സമ്മേളനത്തിൽ :സൈതലവി,നവീൻ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. പുതിയ സെക്രട്ടറിയായി രാഗേഷ് കൂരിക്കാട്ടിൽ രാമകൃഷ്ണനെയും പ്രസിഡണ്ടായി രതീഷ് കൂക്കാനത്തിനെയും, ട്രഷററായി ഫൈസൽ കൊണ്ടോട്ടിയെയും സമ്മേളനം തിരഞ്ഞെടുത്തു.

യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫിൻ്റെ അധ്യക്ഷതയിൽ, പുഷ്പൻ നഗറിൽ നടന്ന തുമൈർ യൂണിറ്റ് സമ്മേളനം മലാസ് ഏരിയ രക്ഷാധികാരി സമിതി അംഗം സുജിത്ത് വി എം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ജലീൽ ഇല്ലിക്കൽ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അബ്ദുൽ ഗഫൂർ വരവ് ചിലവ് കണക്കും, അജിത്കുമാർ എം പ്രമേയവും, കേന്ദ്ര കമ്മറ്റി അംഗം നസീർ മുള്ളൂർക്കര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഉയർന്നു വന്ന ചർച്ചകൾക്ക് നസീർ മുള്ളൂർക്കര മറുപടി നൽകി. സെക്രട്ടറി മുഹമ്മദ് ശരീഫ്, പ്രസിഡണ്ട്‌ ജലീൽ ഇല്ലിക്കൽ, ട്രഷറർ ഹർഷിൽ കെ എച് എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.

സീതാറാം യെച്ചൂരി നഗറിൽ നടന്ന ഹോത്ത സുദൈർ യൂണിറ്റ് സമ്മേളനം ഏരിയ രക്ഷാധികാരി സമിതി അംഗം മജീഷ് എം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഷൗക്കത്ത് ബി അധ്യക്ഷനായ സമ്മേളനത്തിൽ സെക്രട്ടറി മുഹമ്മദ് ഷിജിൻ റിപ്പോർട്ടും ട്രഷറർ ഡൈസൻ എൻ വി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കേളി സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി സംഘടന റിപ്പോർട്ടും, ചർച്ചക്കുള്ള മറുപടിയും പറഞ്ഞു. ഷാനവാസ് പി കെ, നിഷാദ് മോൻ സി എ എന്നിവർ ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. മുഹമ്മദ് ഷിജിൻ സെക്രട്ടറി, ഡൈസൻ എൻ വി പ്രസിഡണ്ട്‌, അൻവർ എം ഇബ്രാഹീം ട്രഷറർ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു,

കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന താദിഖ് യൂണിറ്റ് സമ്മേളനം മലാസ് ഏരിയ വൈസ് പ്രസിഡണ്ട് കരീം പൈങ്ങോട്ടൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി കുഞ്ഞുപിള്ള തുളസി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഷാജി പി വരവ് ചിലവ് കണക്കും, അവതരിപ്പിച്ച സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡണ്ട് സുരേഷ് എസ് അധ്യക്ഷത വഹിച്ചു. മലാസ് ഏരിയാ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി സംഘടന റിപ്പോർട്ടും, കേന്ദ്ര ജീവകാരുണ്യ കമ്മറ്റി കൺവീനർ നസീർ മുള്ളൂർക്കര ചർച്ചകൾക്കു മറുപടിയും പറഞ്ഞു.

ഷാജി പി, അജേഷ് എം രാജൻ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. കുഞ്ഞുപിള്ള തുളസിയെ സെക്രട്ടറിയായും, ഷാജഹാൻ മുഹമ്മദ് അബ്ദുൽ ഖാദറിനെ പ്രസിഡണ്ടായും, ജോയ് മറിയ ദാസിനെ ട്രഷററായും സമ്മേളനം തിരഞ്ഞെടുത്തു.
കേളി രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ, പ്രസിഡൻ്റ് സെബിൻ ഇക്ക്ബാൻ, ഏരിയാ രക്ഷാധികാരി സെക്രട്ടറിമാരായ ജവാദ് പരിയാട്ട്, സുനിൽ കുമാർ, ഏരിയാ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി, പ്രസിഡണ്ട് എം. മുകന്ദൻ, ട്രഷറർ ,ഷിംനേഷ് വായനൻ രക്ഷാധികാരി സമിതി അംഗങ്ങളായ അൻവർ,അഷറഫ്,ഇകെ രാജീവൻ,റനീസ്. സമീർ അബ്ദുൽ അസീസ്, പ്രതീഷ് പുഷ്പൻ, മുരളികൃഷ്ണൻ, അനീഷ് കെ കെ, റഫീഖ് പിഎൻ എം, രാഗേഷ് എന്നിവർ വിവിധ സമ്മേളനങ്ങളിൽ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.

Related Articles

- Advertisement -spot_img

Latest Articles