30.4 C
Saudi Arabia
Thursday, August 21, 2025
spot_img

തൃശൂരിൽ നവജാത ശിശുക്കളുടെ കൊലപാതകം; മാതാവ് അനീഷ പ്രതിയെന്ന് എഫ്‌ഐആർ

തൃശൂർ: തൃശൂരിൽ നടന്ന ക്രൂര കൊലപാതകത്തിൽ മാതാവ് അനീഷയാണ് രണ്ട് നവജാത ശിശുക്കളെയും കൊലപ്പെടുത്തിയതെന്ന് എഫ്‌ഐആർ. കുഞ്ഞുങ്ങളുടെ മുഖം മൂടി ശ്വാസം മുട്ടിച്ചുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു.

2021 നവംബർ 6-നാണ് ആദ്യത്തെ കുട്ടിയെയും 2024 ആഗസ്റ്റ് 29-ന് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ് കൊലപ്പെടുത്തിയതായും എഫ്‌ഐആറിൽ പറയുന്നു. കൊലപാതകത്തിന് ശേഷം, കുട്ടികളുടെ മൃതദേഹങ്ങൾ നൂലുവള്ളിയിലെ വീട്ടിന് സമീപമുള്ള പറമ്പിൽ കുഴിച്ചിട്ടിരുന്നു. സംഭവത്തിനു ശേഷം എട്ട് മാസം കഴിയുമ്പോഴാണ് അസ്ഥി അവശിഷ്ടങ്ങൾ പുറത്തെടുത്തത്. പിന്നീട് ബവിൻ എന്ന യുവാവിന് അനീഷ അസ്ഥികൾ കൈമാറിയതായും രേഖയിലുണ്ട്.

ആദ്യത്തെ കുഞ്ഞിനെ കഴുത്തിൽ പൊക്കിള്‍ക്കൊടി ചുറ്റിയാണ് ശ്വാസം മുട്ടിച്ചുകൊന്നതെന്ന് യുവതി പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. പൊലീസിന്റെ നേതൃത്വത്തിൽ അനീഷയെ നൂലുവള്ളിയിലെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയതായും കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം അനീഷ കാണിച്ചകൊടുത്തെന്നും പൊലീസ് നൽകുന്ന വിശദീകരണം.

ബവിൻ എന്ന യുവാവ് മദ്യ ലഹരിയിൽ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ എത്തി ഒരു ബാഗിനകത്തുള്ള ശിശുക്കളുടെ അസ്ഥികൾ പൊലീസിന് കൈമാറിയതോടെയായിരുന്നു കേസിന്റെ തുടക്കം. സംഭവത്തിൽ അനീഷയും ബവിനും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

അന്വേഷണത്തിൽ രണ്ടാം കുഞ്ഞിന്റെ മരണമെന്നത് കൊലപാതകമാണെന്ന് അനീഷ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇരുവരും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നത്. 2020-ൽ ഫേസ്ബുക്ക് മുഖേനയാണ് ഇരുവരും പരിചയപ്പെട്ടത്. അന്ന് അനീഷയുടെ പ്രായം 18 ഉം, ബവിന്റെത് 20 ഉം ആയിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന ഇവർക്ക് കുട്ടികൾ പിറക്കുകയും, പിന്നീട് ഇരുവരും അവരെ ഇല്ലാതാക്കുകയും ചെയ്തതായാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

കുട്ടികൾ മരിച്ചതിന് ശേഷം അവര്‍ക്ക് ‘മോക്ഷം’ കിട്ടേണ്ടതെന്ന് വിശ്വസിച്ച ബവിൻ, അനീഷയോട് അസ്ഥികൾ ശേഖരിക്കാൻ ആവശ്യപ്പെട്ടുവെന്ന് പൊലീസ് പറയുന്നു. അസ്ഥികൾ കടലിൽ വലിച്ചെറിഞ്ഞേക്കാമെന്നു ബവിൻ പറഞ്ഞിരുന്നുവെങ്കിലും, ബോധപൂർവമായിരുന്നു ഈ നടപടിയെന്നതായാണ് സൂചന.

അനീഷ മറ്റൊരു വിവാഹം ആലോചിക്കുന്നതായിരുന്നെന്ന സംശയമാണ് ബവിനിൽ സംശയം ജനിപ്പിച്ചത്. രണ്ടാമത്തെ ഫോൺ ആവശ്യപ്പെട്ടിട്ടും അനീഷ് അതിന് തയ്യാറാകാതിരുന്നുവെങ്കിലും, പിന്നീട് സംശയാസ്പദമായി മറ്റൊരു ഫോൺ അവളുടെ പക്കൽ കണ്ടതോടെ ബവിന് കൂടുതൽ സംശയം തോന്നിയതായാണ് വിവരം. 2025 ജനുവരിയിലാണ് ഈ വിവരം ബവിന് മനസ്സിലാകുന്നത്. ഇതോടെയാണ് ബന്ധം തകർന്നത്.

അനീഷ ബന്ധം അവസാനിപ്പിക്കുകയാണെങ്കിൽ തെളിവായി അസ്ഥികൾ ഉപയോഗിക്കാനായിരുന്നു ബവിന്റെ നീക്കം. ഇയാൾ ശല്യപ്പെടാൻ തുടങ്ങിയതോടെ അനീഷ് തന്നെ അകന്നുവെന്നും, ഫോൺ വിളിക്കുമ്പോൾ തിരക്കിലായതിൽ നിന്നാണ് കലഹം ആരംഭിച്ചതെന്നും അവർ മൊഴി നൽകി. ബന്ധുവിനെ വിളിച്ചതാണ് ആ ഫോൺ വിളിയെന്ന് അനീഷ് വ്യക്തമാക്കി. വഴക്ക് രൂക്ഷമായതോടെ ബവിന് ശിശുക്കളുടെ അസ്ഥികളുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles