കീവ്: ഉക്രൈയിൻ – റഷ്യ യുദ്ധംആരംഭിച്ചതിന് ശേഷം റഷ്യ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണത്തിന് ശേഷം ഉക്രെയ്ൻ യുഎസ് സഹായം തേടുന്നതായി വാർത്ത. അഞ്ഞൂറിലധികൾ ആയുധങ്ങൾ ഉപയോഗിച്ചു റഷ്യ നടത്തിയ അക്രമണത്തിൽ ഉക്രയിന്റെ എഫ് 16 പൈലറ്റ് കൊല്ലപ്പെട്ടു.
നൂറുകണക്കിന് ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവ ഉപയോഗിച്ചു റഷ്യ നടത്തിയ ആക്രമണത്തിൽ ഒരു എഫ് -16 യുദ്ധവിമാന പൈലറ്റ് മരിച്ചതായി ഉക്രേനിയൻ വ്യോമസേന സ്ഥിരീകരിച്ചു. ജനവാസ പ്രദേശത്ത് നിന്ന് പറന്നകന്ന ജെറ്റ് തകർന്നതായും പൈലറ്റിന് പുറത്തേക്ക് ചാടാൻ സമയം കിട്ടിയില്ലെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം യുദ്ധം ആരംഭിച്ചതുമുതൽ ഉക്രെയ്‌നിന് ഇതുവരെ മൂന്ന് യുഎസ് നിർമ്മിത എഫ്-16 ജെറ്റുകൾ നഷ്ടപ്പെട്ടിട്ടുണ്ട്.
റഷ്യൻ ആക്രമണത്തിൽ രാജ്യത്തുടനീളമുള്ള വീടുകളും അടിസ്ഥാന സൗകര്യങ്ങളും തകർന്നു,, തലസ്ഥാനത്ത് മെഷീൻ-ഗൺ വെടിവയ്പ്പുകളും സ്ഫോടനങ്ങളും കേട്ടപ്പോൾ കുടുംബങ്ങൾ മെട്രോ സ്റ്റേഷനുകളിൽ അഭയം തേടി. സാധാരണയായി ആക്രമണങ്ങൾ കുറവുള്ള ഒരു പ്രദേശമായ ലിവിവിലും സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
വാഷിംഗ്ടണിൽ നിന്നും പാശ്ചാത്യ സഖ്യകക്ഷികളിൽ നിന്നും കൂടുതൽ സൈനിക പിന്തുണ വേണമെന്ന് ഉക്രൈയിൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വീണ്ടും ആവശ്യപ്പെട്ടു, റഷ്യൻ ആക്രമണങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉക്രെയ്‌നിന്റെ വ്യോമ പ്രതിരോധം ഉടൻ ശക്തിപ്പെടുത്താൻ സഹായിക്കണമെന്നാണ് ആവശ്യം.
ഇസ്താംബൂളിൽ പുതിയൊരു സമാധാന ചർച്ചയ്ക്ക് മോസ്കോ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും പുതിയ ആക്രമണം. തുർക്കി നഗരത്തിൽ റഷ്യൻ, ഉക്രേനിയൻ ഉദ്യോഗസ്ഥർ തമ്മിൽ മുമ്പ് നടന്ന ചർച്ചയിൽ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.