തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തെരെഞ്ഞെടുത്തു. ഇന്ന് രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് പോലീസ് മേധാവിയെ തെരെഞ്ഞെടുത്തത്. വൈകുന്നേരം മൂന്ന് മണിക്ക് അദ്ദേഹം ചുമതലയേൽക്കും.
യുപിഎസ്‌സി കൈമാറിയ മൂന്നംഗ ലിസ്റ്റിലെ രണ്ടാമനായിരുന്നു ഐബി സ്‌പെഷ്യൽ ഡയറക്ടറായ റവാഡ ചന്ദ്രശേഖർ. യാഗേഷ് ഗുപ്‌ത, നിധിൻ അഗർവാൾ എന്നിവരും പട്ടികയിൽ ഉണ്ടായിരുന്നു. ഇപ്പോഴത്തെ പോലീസ് മേധാവി ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ്
ആന്ധ്ര പ്രദേശ് സ്വദേശിയായ റവാഡ ചന്ദ്രശേഖർ 1991 ഐപിഎസ് ബാച്ച് കേരള കേഡർ ഉദോഗസ്ഥനാണ്. ദീർഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യുറ്റേഷനിലാണ്. കേന്ദ്ര കേബിനെറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹത്തിന് ഒരു വർഷം കൂടി സർവീസ് ബാക്കിയുണ്ട്.
തലശ്ശേരി എസ്‌പിയായി സർവീസ് ആരംഭിച്ച റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പ് വെടിവെപ്പിനെ തുടർന്ന് സസ്പെൻഷനിലായിരുന്നു. പിന്നീട് സർവീസിൽ തിരിച്ചെത്തിയ അദ്ദേഹം വിവിധ ജില്ലകളിൽ പോലീസ് മേധാവിയായി സേവനം ചെയ്‌തു. ഐബിയിലേക്ക് ഡെപ്യുറ്റേഷനിൽ പോയ റവാഡ ചന്ദ്രശേഖർ നക്‌സൽ ഓപ്പറേഷൻ ഉൾപ്പടെ രഹസ്യാന്വേഷണ വിഭാഗത്തിലെ നിർണായക തസ്‌തികകളിൽ ജോലി ചെയ്‌തു. പിന്നീട് ഐബി സ്പെഷ്യൽ ഡയറക്ടറായി സേവനം ചെയ്യവെയാണ് പുതിയ നിയമനം.