39 C
Saudi Arabia
Tuesday, July 1, 2025
spot_img

ഉന്നത വിജയികൾക്ക് എക്‌സലൻസി അവാർഡ് നൽകി ഐസിഎഫ്

റിയാദ്: 2025 അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ റിയാദ് ഐസിഎഫ് എഡ്യൂകേഷൻ എക്‌സലൻസി അവാർഡ് നൽകി ആദരിച്ചു. സിബിഎസ്ഇ, കേരള സിലബസുകളിൽ പഠിച്ചു 10, 12 ക്‌ളാസുകളിൽ ഉന്നത വിജയം നേടിയ റിയാദിലെ 36 വിദ്യാർഥികളെയാണ് റിയാദ് ഐസിഎഫ് ആദരിച്ചത്.

എഡ്യൂകേഷൻ എക്‌സലൻസി അവാർഡ് ദാന ചടങ്ങ് ഐസിഎഫ് നാഷണൽ ക്ഷേമകാര്യ സെക്രട്ടറി ലുഖ്‌മാൻ പാഴൂർ ഉത്ഘാടനം ചെയ്‌തു. ഉയർന്ന വിദ്യാഭ്യാസം കൈവരിക്കുന്നതിൽ പുതുതലമുറ സ്വയം മുന്നോട്ട് വരുന്ന കാഴ്‌ചകൾ സന്തോഷം നൽകുന്നതാന്നെന്നും കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ പ്രവാസി സമൂഹം കാണിക്കുന്ന ശ്രദ്ധയും കരുതലും അഭിനന്ദാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേ സമയം വിദ്യാർഥി സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗങ്ങൾ അതീവ ജാഗ്രതയോടെ സമൂഹം കാണേണ്ടതുണ്ടെന്നും ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ധാർമികമായും വിദ്യാർഥികളെ ബോധവൽക്കരിക്കാൻ പ്രവാസികൾ ശ്രദ്ധിക്കണമെന്നും ഡോ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. നൗഫൽ പാലക്കോടൻ സിദ്ധീഖ് തുവ്വൂർ തുടങ്ങി പ്രമുഖരും പരിപാടിയിൽ സംബന്ധിചു.

നാഷണൽ ഗാർഡ് ഹോസ്പിറ്റലിലെ ഫിസിഷ്യൻ ഡോ. അബ്ദുൽ അസീസ് തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ഡോക്യൂമെന്ററി സദസ്സിൽ പ്രദർശിപ്പിച്ചു. വിദ്യാർഥികളെയും യുവസമൂഹത്തെയും ലഹരി സ്വാധീനിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചും ലഹരിയുടെ മാരക വിപത്തിനെ കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കൃത്യമായി പ്രതിപാദിക്കുന്നതായിരുന്നു ഡോക്യൂമെന്ററി.

ഐസിഎഫ് അന്തർദേശീയ തലത്തിൽ നടത്തുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. സൗദി നാഷണൽ തലത്തിൽ ഉന്നത വിജയികൾക്ക് നാഷണൽ കമ്മിറ്റിയും അന്തർ ദേശീയ തലത്തിൽ ഉന്നത വിജയം നേടുന്നവർക്ക് നൂറുൽ ഉലമ അവാർഡും ഐസിഎഫ് നൽകുന്നുണ്ട്. ഐസിഎഫ് നോളേജ് ഡിപാർട്മെൻറ് സംഘടിപ്പിച്ച പരിപാടിയിൽ സെക്രട്ടറി അസീസ് മാസ്റ്റർ പാലൂർ സ്വാഗതം പറഞ്ഞു. ഹസൈനാർ ഹാറൂനി പ്രാർഥന നിർവഹിച്ചു, മുഹമ്മദ്‌കുട്ടി സഖാഫി ഒളമതിൽ അധ്യക്ഷം വഹിച്ചു, അഷ്‌റഫ് ഓച്ചിറ, ഹുസൈൻ അലി കടലുണ്ടി, അബ്‌ദുസലാം പാമ്പുരുത്തി, ഷുക്കൂർ മടക്കര, മജീദ് താനാളൂർ, അബ്ദുൽ ഖാദർ പള്ളിപ്പറമ്പ്, അബ്ദുൽ ജബ്ബാർ കുനിയിൽ, അബ്ദുൽ ലത്തീഫ് മിസ്ബാഹി, റസാഖ് വയൽക്കര, ജാബിറലി പത്തനാപുരം, ലത്തീഫ് തിരുവമ്പാടി, മൻസൂർ പാലത്ത്, ഷാക്കിർ കൂടാളി സംബന്ധിച്ചു.

ഈസ്റ്റേൺ ചാപ്റ്ററിൽ നിന്നും മികച്ച വിജയം നേടിയ റിയാദിലെ വിദ്യാർഥികൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്‌തു. ഐസിഎഫ് റീജിയൻ ജനറൽ സെക്രട്ടറി ഇബ്രാഹീം കരീം വെന്നിയൂർ ഉപസംഹാരം പ്രസംഗം നടത്തി.

Related Articles

- Advertisement -spot_img

Latest Articles