ജിദ്ദ: സംഗീത ആസ്വാദകർക്ക് അവിസ്മരണീയ രാവൊരുക്കാൻ അഡ്വാൻസ്ഡ് മീഡിയ വീണ്ടും. പ്രശസ്ത ഗായകരെ അണിനിരത്തി ഒരുക്കുന്ന രാഗലയയുടെ മൂന്നാം പതിപ്പ് ജൂലൈ 17 ന് ജിദ്ദ സീസൺസ് റെസ്റ്റോറന്റിലായിരിക്കും. പ്രശസ്ത ഗായകർക്കു പുറമെ, കുട്ടികളുടെ നൃത്തപരിപാടി ഇക്കുറി സവിശേഷതയായിരിക്കുമെന്ന് മീഡിയ ഡയറക്ടർ അഷ്റഫ് അഴീക്കോട് അറിയിച്ചു. സീറ്റുകൾ പരിമിതമായതിനാൽ ജിദ്ദയിലെ സംഗീത ആസ്വാദകർ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
കഴിഞ്ഞ മാസം ഷറഫിയ ചെന്നൈ എക്സ്പ്രസ് ഓഡിറ്റോറിയത്തിൽ ഒരുക്കിയ രാഗലയ രണ്ടാം വിരുന്ന് അവിസ്മരണീയമായിരുന്നു. ജിദ്ദയിലെ സാമൂഹിക, സംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ നേതാക്കൾ അഡ്വാൻസ്ഡ് മീഡിയയുടെ കലാപരിപാടികൾക്ക് പിന്തുണയുമായി രംഗത്തുണ്ട്. ഇത്തരം പരിപാടികൾ പ്രവാസ ജീവിതത്തിൽ എല്ലാവർക്കും കുളിർ മഴയായാണ് അനുഭവപ്പെടുന്നത്. സംഗീതത്തിന്റെ മാന്ത്രികതയിലൂടെ സദസ്സിനെ നോസ്റ്റാൾജിക് യാത്രയിലേക്ക്കൊ ണ്ടുപോകുന്നതായിരുന്നു ഓരോ ഗാനവും.
മൂന്നാം രാഗലയ പരിപാടിയും പ്രശസ്ത ഗായകരുടെ മനോഹര ഗാനങ്ങളുമായാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. വർണാഭമായ LED പശ്ചാത്തലം അഡ്വാൻസ്ഡ് മീഡിയയുടെ സവിശേഷതയാണ്. മറക്കാനാവത്ത ദൃശ്യ,ശ്രാവ്യ അനുഭവമായിരിക്കും മൂന്നാം രാഗലയമെന്ന് സംഘാടകർ പറഞ്ഞു. സിക്കന്തർ, നാസർ മോങ്ങം, അംജദ് ബെയ്ഗ്, റൈസ, ആയിശ, ഖമറുദ്ദീൻ തുടങ്ങിയവർ സംബന്ധിക്കും. സീറ്റുകൾ ബുക്ക് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാം. 0562634824, 0502792079, 0539112864, 0502563373