കോഴിക്കോട്: എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സ്‌കൂളിന് ഹെഡ് മാസ്റ്റർ അവധി നൽകി. കെഎസ്‍യു പരാതി നൽകിയതിനെ തുടർന്ന് ജില്ലാ വിദ്യാഭ്യാസ വിദ്യാഭ്യാസ ഡയറക്ടർ ഡിഇഒയോട് റിപ്പോർട്ട് തേടി.
കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്‌കൂളിനാണ് പ്രധാനാധ്യാപകൻ അവധി നൽകിയത്. എസ്എഫ്ഐ ദേശീയ സമ്മേളനത്തിന്റെ സമാപനദിനത്തിൽ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് എസ്എഫ്ഐ പ്രവർത്തകർ സ്‌കൂളിൽ നിന്നും കുട്ടികളെ വിളിച്ചിറക്കി കൊണ്ട് പോയത്.
വിദ്യാർഥികളെ റാലിയിൽ എത്തിക്കുന്നതിന് സ്‌കൂളിന് അവധി നൽകണമെന്ന് എസ്എഫ്ഐ നേതാക്കൾ പ്രധാനാധ്യാപകനോട് രേഖാമൂലം ആവശ്യപ്പെട്ടു, ആവശ്യം അംഗീകരിച്ച ഹെഡ് മാസ്റ്റർ സ്‌കൂളിന് അവധി നൽകുകയായിരുന്നു.
എസ്എഫ്ഐയുടെ ആവശ്യം അംഗീകരിക്കുകയല്ലാതെ തൻറെ മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നുവെന്ന് പ്രധാനാധ്യാപകൻ പറഞ്ഞു,