39 C
Saudi Arabia
Tuesday, July 1, 2025
spot_img

റവാഡ ചന്ദ്രശേഖർ പോലീസ് മേധാവിയായി ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിൻറെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ താൽക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷിൽ നിന്നും റവാഡ ചന്ദ്രശേഖർ പോലീസ് മേധാവിയുടെ ബാറ്റൺ സ്വീകരിച്ചു.

റവാഡ ചന്ദ്രശേഖറിന്റെ പ്രഥമ പരിപാടി കണ്ണൂരാണ്. തിങ്കളാഴ്‌ച ചേർന്ന മന്ത്രിസഭ യോഗമാണ് റവാഡ ചന്ദ്രശേഖറെ പോലീസ് മേധാവിയായി തെരെഞ്ഞെടുത്തത്.

പോലീസ് മേധാവി സ്ഥാനത്തേക്ക് നേരത്തെ സർക്കാർ സമർപ്പിച്ച ലിസ്റ്റിൽ നിന്നും മൂന്ന് പേർ ഉൾകൊള്ളുന്ന ചുരുക്ക പട്ടിക യുപിഎസ്‌സി സംസ്ഥാന അസർക്കാറിന് നൽകിയിരുന്നു. ഇതിൽ നിന്നാണ് മുഖ്യമന്ത്രി ലിസ്റ്റിലെ രണ്ടാമനായ റവാഡ ചന്ദ്രശേഖറിനെ പോലീസ് മേധാവിയായി തെരഞ്ഞെടുത്തത്.

Related Articles

- Advertisement -spot_img

Latest Articles