കണ്ണൂർ: യുവതിയും ആൺസുഹൃത്തും ഒന്നിച്ചു പുഴയിൽ ചാടി, യുവതി നീന്തി രക്ഷപെട്ടു. ആൺ സുഹുരത്തിന് വേണ്ടി തെരച്ചിൽ ആരംഭിച്ചു. കണ്ണൂർ വളപട്ടണത്ത് നിർമാണ തൊഴിലാളിയായ പേരിടത്തടുക്കത്തെ രാജുവാണ് യുവതിയോടൊന്നിച്ചു പുഴയിൽചാടിയത്. തികളാഴ്ച്ച രാത്രിയായിരുന്നു സംഭവം. ദേശീയ പാതയിലെ വളപട്ടണം പാലത്തിൽ നിന്നും രണ്ടു പേരും പുഴയിൽ ഒന്നിച്ചു ചാടുകയായിരുന്നു. വളപട്ടണം പുഴയോരത്ത് നീന്തി കയറിയ യുവതിയെ നാട്ടുകാർ കണ്ടത്തി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ബേക്കൽ സ്വദേശി യുവതിയെ കാണാനില്ലെന്ന പരാതി നേരത്തെ ബേക്കൽ പോലീസ് സ്റ്റേഷനിൽ ലഭിച്ചിരുന്നു. സ്റ്റേഷനിൽ ഹാജരാക്കിയ യുവതി തന്നെയാണ് തന്റെ കൂടെ ആൺ സുഹൃത്തും പുഴയിൽചാടിയ വിവരം പോലീസിൽ അറിയിച്ചത്. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസും ഫയർ ഫോയ്‌സും ചേർന്ന് പുഴയിൽ തെരച്ചിൽ ആരംഭിച്ചു.
യുവാവിന് വേണ്ടി തെരച്ചിലിനിടയിൽ മറ്റൊരു മൃതദേഹാം പുഴയിൽ നിന്നും കണ്ടെത്തി. അഴീക്കോട് സ്വദേശി ഹരീഷിൻറെ മൃതദേഹമാണ് കണ്ടെത്തിയത്.