മക്ക: മലപ്പുറം സ്വദേശി മക്കയിൽ മരണപെട്ടു. മലപ്പുറം പട്ടർകടവ് പള്ളിപ്പടി സ്വദേശി കൊണാത്തൊടി ഉസ്‌മാനാണ് മരണപ്പെട്ടത്. മക്കയിലെ താമസസ്ഥലത്ത് ഹൃദയ സ്‌തംഭനം മൂലമായിരുന്നു ഉസ്മാന്റെ മരണം.
കെഎംസിസി ജുനൂബിയ ഏരിയ കമ്മിറ്റി അംഗമാണ്. മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയം നടപടികൾ പൂർത്തിയാക്കി വരുന്നതായി കെഎംസിസി വെൽഫെയർ നേതാവും സാമൂഹിക പ്രവർത്തകനുമായ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.