തിരുവനന്തപുരം: മെഡിക്കൽ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ കുറ്റപ്പെടുത്തലിൽ വിഷമമില്ലെന്ന് ഡോ. ഹാരിസ് ചിറക്കൽ. താൻ വിമർശിച്ചത് സർക്കാരിനെയോ മന്ത്രിസഭയെയോ അല്ലെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി തലവൻ ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു.
ബ്യുറോക്രസിയുടെ മെല്ലെപോക്കിനെയാണ് വിമർശിച്ചത്. മുഖ്യമന്ത്രി തനിക്ക് ഗുരുതുല്യനാണ്. മറ്റു മാർഗങ്ങളില്ലാതെ വന്നപ്പോഴാണ് പ്രൊഫഷണൽ സൂയിസൈഡ് വേണ്ടിവന്നത്. ശിക്ഷാ നടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയുടെ പരിമിതികൾ അന്വേഷണ സംഘത്തെ അറിയിച്ചു. ബ്യുറോക്രസിയുടെ വീഴ്ച്ച പരിഹരിക്കണം. പ്രശ്‌നങ്ങൾ പരിഹരിച്ചാൽ ആരോഗ്യ മേഖല ഉയർച്ചയിലേക്ക് പോകും.
തനിക്കെതിരെ കുറ്റപ്പെടുത്തലും നടപടിയും ഉണ്ടായാലും നിലപാടിൽ തുടരും. ഇപ്പോൾ ആശുപത്രിയിൽ ഉപകരണങ്ങൾ എത്തിയത് എങ്ങനെയാണെന്നും പ്രശനം ഉണ്ടാക്കിയാലേ പരിഹാരമുള്ളൂ എന്നാണോയെന്നും ഡോ. ഹാരിസ് ചോദിച്ചു.