തിരുവനന്തപുരം: മൂന്നാമതും കേരളത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവേ. 2026 ൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുമെന്നും സർവേ പറയുന്നു. ഹിന്ദി യു ട്യൂബ് ചാനലായ എസ്എൻ ന്യൂസ്, ജെഎസ്ഡബ്ലിയു റിസേർച് ഗ്രൂപ് എന്നിവർ ചേർന്നാണ് സർവേ സംഘടിപ്പിച്ചതെന്ന് പറയുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും അൻപതിനായിരം പേർ സർവേയിൽ പങ്കെടുത്തുവെന്നും അവർ അവകാശപ്പെടുന്നു.
നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ തെരെഞ്ഞെടുപ്പ് നടന്നാൽ 81 സീറ്റുകൾ ഇടതുപക്ഷം നേടുമെന്നും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും സർവേ അവകാശപ്പെടുന്നു. നിലവിലെ 99 എന്ന അക്കത്തിൽ നിന്നും എംഎൽഎ മാരുടെ എണ്ണം 81 ആയി ചുരുങ്ങും. മൂന്നാം ഊഴത്തിൽ 18 സീറ്റുകളുടെ ഇടിവ് ഇടത് പക്ഷതിന് ഉണ്ടാവും.
2021 ലെ നിലയിൽ നിന്നും യുഡിഎഫ് നില മെച്ചപ്പെടും. എങ്കിലും ഭരണത്തിലെത്തുക സാധ്യമാവില്ല. നിലവിലെ സീറ്റുകളെക്കാൾ 15 സീറ്റിന്റെ വർദ്ധനവ് യുഡിഎഫിന് ഉണ്ടാവുമെന്നും സർവേ പറയുന്നുണ്ട്. ബിജെപിയുടെ സീറ്റ് മൂന്നായി വർധിക്കുമെന്നാണ് സർവേ അഭിപ്രായപെടുന്നത്. മലപ്പുറം ജില്ലയിൽ നാലു സീറ്റിൽ കൂടുതൽ ഇടത് പക്ഷത്തിന് ലഭിക്കാനിടയില്ല. തിരുവനന്തപുരം ജില്ലയിൽ യുഡിഎഫും ആലപ്പുഴ ജില്ലയിൽ ഇടതു പക്ഷവും കരുത്ത് കാട്ടുമെന്നും സർവേ അഭിപ്രായപ്പെടുന്നു.