21.8 C
Saudi Arabia
Friday, October 10, 2025
spot_img

കുളത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: ചെന്നൈയിൽ കുളത്തിൽ വീണ് കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച്ച കാഞ്ചിപുരത്തായിരുന്നു അപകടം നടന്നത്. നിലമ്പൂർ സ്വദേശി മുഹമ്മദ് അ​ഷ്‌​മി​ലി​ന്‍റെ (20) മൃതദേഹമാണ് കണ്ടെത്തിയത്.

മുഹമ്മദ് അ​ഷ്‌​മി​ലി​ന്‍ ഉൾപ്പടെ പത്തുപേരാണ് ക്വാ​റിയോട് ചേർന്നുള്ള കുളത്തിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം. ചൊവ്വാഴ്‌ച രാത്രി എട്ടര വരെ തെരച്ചിൽ നടത്തിയെങ്കിലും അ​ഷ്‌​മി​ലി​നെ കണ്ടെത്താനായിരുന്നില്ല.

ബുധനാഴ്‌ച നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്, മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു മുഹമ്മദ് അ​ഷ്‌​മി​ലി​ന്‍.

Related Articles

- Advertisement -spot_img

Latest Articles