തൃശൂർ: ദേശീയപാതയിൽ നിർമ്മാണത്തിന് വേണ്ടിയെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. പുലർച്ചെ അഞ്ചു മണിക്കായിരുന്നു അപകടം, മുരിങ്ങൂർ പുരിങ്ങോരിൽ അടിപ്പാത നിർമിക്കാൻ വേണ്ടിയെടുത്ത കുഴിലാണ് കാർ വീണത്.
തിരുവനന്തപുരം സ്വദേശി മധു, തൃശൂർ സ്വദേശി വിൽസൺ എന്നിവരയിരുന്നു കാറിലുണ്ടായിരുന്നത്. തിരുവനന്തപുരത്തുനിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്നു ഇവർ. മഴയത്ത് മുന്നിലെ വാഹനം പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് കാർ സഡൻ ബ്രേക് ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് വാഹനം തെന്നി കുഴിയിലേക്ക് മറിഞ്ഞു. യാത്രക്കാർ പരിക്കുകളിക്കാതെ രക്ഷപെട്ടു.