ന്യൂഡൽഹി: പ്രതിരോധത്തിനായുള്ള തന്ത്രപരമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും അമേരിക്കയും 10 വർഷത്തെ കരാറിൽ ഒപ്പുവെക്കാൻ സമ്മതിച്ചതായി പെന്റഗൺ അറിയിച്ചു. ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ടാണ് പെന്റഗൺ ഈ കാര്യം അറിയിച്ചത്. ഇരുവരും തമ്മിൽ ഈ വർഷം അവസാനം കൂടിക്കാഴ്ച നടത്തുന്ന കൂടിക്കാഴ്ചയിൽ കരാറിൽ ഒപ്പുവെക്കുമെന്ന് പെന്റഗൺ വക്താവ് പറഞ്ഞു.
ഇന്ത്യയിലേക്കുള്ള പ്രധാന അമേരിക്കൻ പ്രതിരോധ വിൽപ്പനയെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത പ്രതിരോധ വ്യാവസായിക സഹകരണത്തിന്റെ അനിവാര്യതയെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തതായി പെന്റഗൺ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ദക്ഷിണേഷ്യയിലെ തങ്ങളുടെ പ്രധാന പ്രതിരോധ പങ്കാളിയെന്ന നിലയിൽ ഇന്ത്യയ്ക്ക് വലിയ മുൻഗണനയാണ് അമേരിക്ക നൽകുന്നതെന്ന് പെന്റഗൺ സെക്രട്ടറി ഹെഗ്‌സെത്ത് ഊന്നിപ്പറഞ്ഞു,
2025 ഫെബ്രുവരിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയ പ്രതിരോധ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇരു രാജ്യങ്ങളും കൈവരിച്ച “ഗണ്യമായ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തതായി പ്രസ്തവാനയിൽ പറയുന്നു.