28.4 C
Saudi Arabia
Monday, March 30, 2026
spot_img

രക്ഷാപ്രവർത്തനം വൈകി; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്ത യുവതിക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി മേപ്പോത്തുകുന്ന് ബിന്ദു(56)വാണ് കെട്ടിടങ്ങൾക്കടിയിൽ കുരുങ്ങി മരണപെട്ടത്. അപകടം നടന്ന് രണ്ടര മണിക്കൂറുകൾക്ക് ശേഷമാണ് ബിന്ദുവിനെ പുറത്തെടുത്തത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പതിമൂന്നാം വാർഡിലെ രോഗിയുടെ കൂട്ടിയിരിപ്പുകാരിയായിരുന്നു ബിന്ദു. കുളിക്കാൻ വേണ്ടി പുറത്ത് പോയ സമയത്തായിരുന്നു അപകടം നടന്നത്. ബിന്ദുവിനെ കാണാനില്ലെന്ന് ഭർത്താവാണ് പരാതി പറഞ്ഞിരുന്നത്. തലയോലപ്പറമ്പ് സ്വദേശി മേപ്പോത്തുകുന്ന് സ്വദേശിനിയാണ് ബിന്ദു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഭർത്താവ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിയത്.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കോളേജിന്റെ പതിനാലാം വാർഡിന്റെ ഒരു ഭാഗമായിരുന്നു തകർന്ന് വീണത്. അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റ് (11) ന് പരിക്കേറ്റിട്ടുണ്ട്.
ശസ്ത്രക്രിയ കഴിഞ്ഞ മുത്തശ്ശിക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു അലീന.

Related Articles

- Advertisement -spot_img

Latest Articles