18.9 C
Saudi Arabia
Thursday, February 12, 2026
spot_img

ഹജ്ജിനെത്തിയ കണ്ണൂർ സ്വദേശി മദീനയിൽ മരണപെട്ടു

മദീന: ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ വർഷത്തെ ഹജ്ജിനെത്തിയ കണ്ണൂർ സ്വദേശി മദീനയിൽ മരണപെട്ടു. കണ്ണൂർ തില്ലങ്കേരി സ്വദേശി കരുവള്ളി അബ്ദുൽ അസീസാണ് (68) മരണപ്പെട്ടത്. ഭാര്യയോടൊപ്പം ഹജ്ജ് പൂർത്തിയാക്കി മദീന സന്ദർശനതിന് വന്നതായിരുന്നു. അസുഖം ബാധിച്ചതിനെന്തുടർന്ന് മദീന കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.

ചികിത്സക്കിടെ വ്യാഴാഴ്ച ഉച്ചക്കാണ് മരണപ്പെടുന്നത്. മരണാന്തര കർമ്മങ്ങൾക്കും മറ്റും റിയാദിലുള്ള മകൻ മദീനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കെഎംസിസി വെൽഫെയർ വിങ്ങിന്റെ സഹായത്തോടെ നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നുണ്ട്. ജനാസ ജന്നത്തുൽ ബഖീഇൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles