28.1 C
Saudi Arabia
Sunday, July 6, 2025
spot_img

കുവൈത്ത് യാത്ര ഇനി എളുപ്പം; സന്ദർശക വിസകൾ ഓൺ ലൈനിൽ

കുവൈത്ത്: കുവൈത്തിൽ ഇനി സന്ദർശക വിസകൾ എളുപ്പത്തിൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാൻ സംവിധാനങ്ങൾ ഒരുക്കി മന്ത്രാലയം. നാലുതരം സന്ദർശക വിസകൾക്ക് പുതിയ ഇ സംവിധാനം വഴി അപേക്ഷിക്കാം. ഇതിന്റെ നടപടിപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ട്. സന്ദർശക വിസയിൽ കുടുംബത്തെ കുവൈത്തിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്ന താമസക്കാർക്കും ടൂറിസം, ബിസിനസ് മറ്റു ആവശ്യങ്ങൾക്ക് കുവൈത്തിലേക്ക് എത്തുന്ന സന്ദർശകർ എന്നിവർക്ക് ഇനി ഓൺ ലൈനായി വിസക്ക് അപേക്ഷിക്കാം.

വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രാദേശിക കേന്ദ്രമെന്ന നിലയിലും കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് കുവൈത്ത് ഡിജിറ്റൽ സംവിധാങ്ങൾ നവീകരിച്ചിരിക്കുന്നത്‌.

നാലു തരം വിസകൾക്കാണ് ഓണലൈനിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്. ടൂറിസ്റ്റ് വിസകൾക്ക് മൂന്ന് മാസം കലാവധിയാണ് ലഭിക്കുന്നത്. ഫാമിലി, വാണിജ്യ, ഔദ്യോഗിക വിസകൾക്ക് ഒരു മാസത്തെ കാലാവധി മാത്രമേ ലഭിക്കുകയുള്ളൂ.

കുവൈത്തിലെ താമസക്കാർക്ക് നാട്ടിൽനിന്നും കുടുംബത്തെ കൊണ്ടുവരുന്നതിനായി ഫാമിലി വിസക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സ്ഥാപനങ്ങളുടെയും കമ്പനികളുടെയും പ്രതിനിധികൾക്ക് വാണിജ്യ വിസകളും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

സർക്കാർ പരിപാടികളും മറ്റും പങ്കെടുക്കുന്നതിനുള്ള പ്രതിനിധികൾക്കാണ് ഔദ്യോഗിക സന്ദർശക വിസകൾ ലഭിക്കുക.

Related Articles

- Advertisement -spot_img

Latest Articles