31.1 C
Saudi Arabia
Sunday, July 6, 2025
spot_img

കേളി മലാസ് ഏരിയ സമ്മേളനം; സംഘാടകസമിതി രൂപീകരിച്ചു.

റിയാദ് : കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മാലാസ് ഏരിയയിലെ 10 യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ചു ആറാമത് ഏരിയ സമ്മേളനത്തിലേക്ക് കടന്നു. ഏരിയ സമ്മേളനം വിജയിപ്പിക്കുന്നത്തിൻ്റെ ഭാഗമായി വിപുലമായ സംഘാടകസമിതിക്ക് രൂപംനൽകി. മലാസ് ഏരിയ ട്രഷറർ സിംനേഷ് അധ്യക്ഷനായ സംഘാടക സമിതി രൂപീകരണ യോഗം കേളി പ്രസിഡന്റും, മുഖ്യ രക്ഷാധികാരി സമിതി അംഗവുമായ സെബിൻ ഇഖ്‌ബാൽ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി സുജിത് വി എം സ്വാഗതവും ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി സംഘാടക സമിതി പാനലും അവതരിപ്പിച്ചു.

ചെയർമാൻ നിയാസ് ഷാജഹാൻ, കൺവീനർ സുജിത്ത് വി എം, ട്രഷറർ സമീർ അബ്ദുൽ അസീസ് എന്നിവർ ഭാരവാഹികളായിക്കൊണ്ട് 51 അംഗ സംഘാടകസമിതിക്ക് യോഗം രൂപം നൽകി. സുബിൻ കെ പബ്ലിസിറ്റി കൺവീനർ, ഷമീം മേലേതിൽ, ഫൈസൽ കൊണ്ടോട്ടി സ്വതന്ത്രചുമതല, റിയാസ് പാലാട്ട് പശ്ചാത്തല സൗകര്യം, അബ്ദുൽ വദൂദ് ഭക്ഷണ കമ്മിറ്റി എന്നിവർ വിവിധ ചുമതലകൾ നേതൃത്വം നൽകും.

സമ്മേളനത്തിൻ്റെ ഭാഗമായി കലാ, കായിക, സാംസ്കാരികപരമായ വിവിധയിനം അനുബന്ധ പരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേളി ജോയിന്റ് സെക്രട്ടറിയും മലാസ് രക്ഷാധികാരി കൺവീനറുമായ സുനിൽ കുമാർ, ഒലയ്യ രക്ഷാധികാരി കൺവീനർ ജവാദ് പരിയാട്ട്, കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗവും, കേളി ജീവ കാരുണ്യ കൺവീനറുമായ നസീർ മുള്ളൂർക്കര, ഒലയ്യ മേഖല പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമായിട്ടുള്ള നിയാസ് ഷാജഹാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, മേഖല കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ സുജിത് വി എം നന്ദി പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles