കോഴിക്കോട്: ഞാവൽ പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അഭിഷേകിനെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചുണ്ട് തടിച്ചു വരികയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്‌തതിനെ തുടർന്നാണ് താമരശ്ശേരി ആശുപത്രിയിൽ ചികിത്സ തേടിയത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം അഭിഷേഖിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസവും ഇതേ മരത്തിൽ നിന്നുള്ള കായ കഴിച്ച രണ്ട് കുട്ടികൾ താലൂക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഞാവൽ പഴത്തിന്റെ സീസൺ ആയതിനാൽ കുട്ടികൾ ഇത്തരത്തിലുള്ള പഴങ്ങൾ കഴിക്കാൻ സാധ്യതയുണ്ടെന്നും കഴിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഡോക്ടർമാർ അറിയിച്ചു.