തായിഫ് : കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സ്വദേശി സൗദി അറേബ്യയിൽ മരണപെട്ടു.
തിരുവമ്പാടി പോലീസ് സ്റ്റേഷന് മുൻവശത്ത് താമസിക്കുന്ന സ്രമ്പിക്കൽ മുസ്തഫ (46 വയസ്സ്) യാണ് സൗദി അറേബ്യയിലെ തായിഫിന് സമീപം അപകടത്തിൽ മരിച്ചത്.
പരേതരായ ഇമ്പിച്ചാലി ആച്ചുമ്മ ദമ്പതികളുടെ മകനാണ്. റുബീന, ഹൈറുന്നിസ എന്നിവർ സഹോദരിമാരാണ്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാൻ സൗദി അറേബ്യ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ (സദ്‌വ) നിയമ സഹായത്തിനായി രംഗത്തുണ്ട്.