റിയാദ്: യെമനിയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയുടെ വധ ശിക്ഷ ജൂലൈ 16ന് നടപ്പാക്കാൻ ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ജയിൽ അധികൃതർക്ക് കൈമാറി.
അതേസമയം, 8.57 കോടി രൂപവരെ ദയധനമായി നൽകാൻ തയ്യാറായിട്ടും കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ഒരു പ്രതികരണവും അറിയിച്ചില്ലെന്ന് വാർത്തകളുണ്ട്. 2017 മുതൽ യമനിലെ ജയിലിൽ കഴിയുകയാണ് നിമിഷ പ്രിയ. നിമിഷ പ്രിയക്ക് വേണ്ടിയുള്ള മോചനശ്രമങ്ങൾ പലപ്പോഴായി നടന്നെങ്കിലും ഒന്നും ഫലപ്രാപ്‌തിയിൽ എത്തിയില്ല.
തലാലിന്റെ കുടുംബത്തെ കാണുമെന്ന് യെമനിലെ മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. വധശിക്ഷ ഒഴിവാക്കാൻ ഏക പോംവഴി കുടുംബത്തിൻറെ മാപ്പാണെന്നും വധ ശിക്ഷക്കുള്ള ഉത്തരവ് ജയിലിൽ എത്തിയെന്നും സൗദിയിലെ എംബസിക്ക് മാറ്റിമറിയെന്നും അദ്ദേഹം അറിയിച്ചു.