മിലാൻ: പുറപ്പെടാൻ തയ്യാറായി നിന്ന വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവ് മരിച്ചു. ബെർഗാമോ വിമാനത്താവളത്തിൽ ചൊവ്വാഴ്‌ചയായിരുന്നു സംഭവം. സ്പെയിനിലെ ആസ്റ്റൂറിയസിലേക്കു പുറപ്പെടാൻ വിമാനം തയാറായി നിൽക്കവേ യുവാവ് റൺവേയിലേക്ക് അവിചാരിതമായി എത്തുകയായിരുന്നു. 35 വയസ്സുകാരനാണ് മരണപ്പെട്ടത്.
വോളോത്തിയ കമ്പനിയുടെ എ 319 ൻറെ എഞ്ചിനിലാണ് യുവാവ് കുടുങ്ങിയത്. അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറോളം സർവീസ് തടസ്സപ്പെട്ടതായി ബർഗാമോ വിമാനത്താവള അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് ഒൻപത് വിമാനങ്ങൾ വഴി തിരിച്ചുവിടുകയും പത്തൊമ്പതോളം സർവീസുകൾ റദ്ദാക്കുകയും ചെയ്‌തതായി ഫ്‌ളൈറ്റ് ട്രാക്കിംഗ് ഏജൻസിയായ ഫ്‌ളൈറ്റ് റഡാർ-24 റിപ്പോർട്ട് ചെയ്‌തു.
പോലീസ് പിന്തുണർന്നതിനെ തുടർന്നാണ് യുവാവ് റൺവെയിലേക്ക് ഓടി ക്കയറിയതെന്നും സുരക്ഷാ വാതിലിലൂടെയാണ് യുവാവ് റൺവെയിലെത്തിയതെന്നും മാധ്യങ്ങൾ റിപ്പോർട്ട് ചെയ്‌തു. യുവാവ് വിമാനയാത്രികനോ വിമാനത്താള ജീവനക്കാരനോ അല്ലെന്ന് റിപ്പോട്ടുകളിൽ പറയുന്നു. സംഭവത്തിൽ വിമാന കമ്പനി അന്വേഷണം പ്രഖ്യാപിച്ചു.