മലപ്പുറം: നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്ന യുവതി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരണപെട്ടത്. നിപ ബാധിച്ച് മങ്കടയിൽ മരിച്ച 18 കാരിയുമായി ഇവർക്ക് സമ്പർക്കം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ഇരുവരും ഒരുമിച്ച് ചികിത്സ തേടിയിരുന്നു.
ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിൽ പെട്ടതായിരുന്നു ഇവർ. ഇന്ന് ഉച്ചയോടെയാണ് ഇവർ മരണപെട്ടത്. മരണപെട്ട സ്ത്രീയുടെ സ്രവം പരിശോധിക്കും. പരിശോധനഫലം വരുന്നത് വരെ മൃതദേഹം സംസ്കരിക്കുന്നത് ആരോഗ്യവകുപ്പ് വിലക്കി