28.4 C
Saudi Arabia
Monday, March 30, 2026
spot_img

എലിപ്പനി; വയനാട്ടിൽ യുവാവ് മരിച്ചു

കോഴിക്കോട്: എലിപ്പനി ബാധിച്ച് വയനാട്ടിൽ യുവാവ് മരിച്ചു. കൊഴുവണ ഉന്നതിയിലെ വിഷ്‌ണുവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

പനി മൂർച്ഛിച്ചതിനെ തുടർന്ന് ചൊവ്വാഴ്‌ച വൈകീട്ടാണ് വിഷ്‌ണുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയെ തുടർന്ന് ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിഷ്‌ണു ചികിത്സക്കെത്തിയിരുന്നു.

പരിശോധനയിൽ ആരോഗ്യനില മോശമായതിനാൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്‌തു. പിന്നീട് താലൂക്ക് ആശുപത്രിയിൽ നിന്നാണ് വിഷ്‌ണുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയത്.

Related Articles

- Advertisement -spot_img

Latest Articles