39.8 C
Saudi Arabia
Friday, August 22, 2025
spot_img

സർക്കാർ അപ്പീൽ തള്ളി; കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഉത്തരവിന് സ്റ്റേയില്ല.

കൊച്ചി:എഞ്ചിനീയറിംഗ് ഉൾപ്പടെ കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് തയ്യറാക്കിയ കീം പരീക്ഷ റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിക്ക് സ്റ്റേയില്ല. സിംഗിൾ ബെഞ്ചിന്റെ മേൽ ഉയത്തരവ് ചോദ്യം ചെയ്‌ത്‌ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതോടെ 2011 മുതൽ തുടരുന്ന പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കും.

ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ചായിരുന്നു കീം പരീക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചിരുന്നത്. എല്ലാവരെയും തുല്യ അനുപാതത്തിൽ പരിഗണിക്കുന്നതിന് വേണ്ടിയാണ് വെയിറ്റേജിൽ വരുത്തിയത് എന്നായിരുന്നു സർക്കാർ വാദം. അനുപാതത്തിൽ എടുത്താൽ കേരള സിലബസിലെ കുട്ടികൾ പിന്നിലാവും. പുതിയ നടപടിയിൽ രണ്ടു സിലബസിനും തുല്യ അനുപാതം ഉണ്ടാവുമെന്നും സർക്കാർ വാദിച്ചു. സർക്കാരിൻറെ വാദം തള്ളി കൊണ്ടാണ് സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞത്. മാർക്ക് ഏകീകരണത്തിന് അടിസ്ഥാനമാക്കിയ റിപ്പോർട്ട് ഹാജരാക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്‌ച പ്രസിദ്ധീകരിച്ച കീം പ്രവേശന പരീക്ഷാഫലം ഹൈക്കടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. പ്രോസ്പെക്ടസ് ചോദ്യം ചെയ്‌തുള്ള ഹരജിയിലായിരുന്നു നടപടി. നടപടി. കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. സിബിഎസ്ഇ വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ നടപടിയാണ് നിലവിൽ റദ്ദാക്കിയിരുന്നത്. പ്രവേശന നടപടികളുടെ അന്തിമഘട്ടത്തിൽ പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് തെറ്റാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മാർക്ക് ഏകീകരണം നിയമ വിരുദ്ധവും ഏക പക്ഷീയവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡികെ സിംഗിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതായിരുന്നു ഉത്തരവ്.

എഞ്ചിനീറിംഗ് പ്രവേശനത്തിനുള്ള പരീക്ഷയുടെ റാങ്ക് നിർണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാർഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടികാണിച്ചു സിബിഎസ്ഇ വിദ്യാർഥികൾ ഹരജി നൽകിയിരുന്നു. 2011 മുതൽ വെയിൻറെജ് കണക്കാക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്‍തമാണ് ഇത്തവണ വെയിൻറെജ് നൽകിയത്. സിബിഎസ്ഇ വിദ്യാഥികൾക്കും തുല്യമായ പരിഗണന ലഭിക്കാനാണ് വെയിൻറെജ് ഉണ്ടാക്കിയത്. ഇപ്പോഴത്തെ വെയിൻറെജ് സിബിഎസ്ഇ വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നായിരുന്നു ഹരജിയിൽ ചൂണ്ടികാട്ടിയിരുന്നത്.

കീം പരീക്ഷയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഉയർന്നിരുന്നു. കീം ഫലങ്ങളിൽ കേരള വിദ്യാർഥികൾ പിന്നിലാവുന്നു എന്നായിരുന്നു പരാതി. മാർക്ക് ഏകീകരണം വരുമ്പോൾ സിബിഎസ്ഇ വിദ്യാർഥികൾ മുന്നിലേക്ക് വരുന്നു. പരീക്ഷയിൽ വലിയ മാർക്ക് നേടുന്ന കേരള സിലബസിൽ കുട്ടികൾക്ക് മാർക്ക് ഏകീകരണം വരുമ്പോൾ തിരിച്ചടി നേരിട്ടിരുന്നു. വർഷങ്ങളായുള്ള പരാതി കണക്കിലെടുത്ത് മന്ത്രിസഭ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തുകയായിരുന്നു. തമിഴ്‌നാട് മാതൃകയിൽ പരീക്ഷ നടത്തുന്ന രീതിയിൽ മാർക്ക് ഏകീകരണം നടപ്പിലാക്കുകയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles