39.8 C
Saudi Arabia
Friday, August 22, 2025
spot_img

മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: സിഎംആർഎൽ-എക്സാലോജിക്‌ സാമ്പത്തിക ഇടപാട് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ. മാധ്യമ പ്രവർത്തകൻ എം ആർ അജയനാണ് പൊതു താൽപര്യ ഹരജി നൽകിയത്. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു.

തൻറെ കമ്പനി സിഎംആർഎലിന് ഐടി സർവീസ് നൽകിയിട്ടുണ്ടെന്നായിരുന്നു വീണ വിജയൻ സത്യവാങ്മൂലം നൽകിയിരുന്നത്. സേവനങ്ങൾക്കുള്ള പ്രതിഫലം കരാർ പ്രകാരം ബാങ്ക് വഴിയാണ് ലഭിച്ചിട്ടുള്ളത്. നിയമപ്രകാരമാണ് ഇടപാടുകൾ നടന്നത്. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പൂർണമായും കൃത്യ സമയത്ത് സമർപ്പിച്ചിട്ടുള്ളതാണെന്നും വീണ സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചിരുന്നു.

ടാക്‌സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തൻറെ ഭാഗം കേൾക്കാതെയാണ് റിപ്പോർട്ട് നൽകിയതെന്നും എസ്എഫ്ഐഒയുടെ അന്വേഷണത്തിൽ പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും വീണ പറയുന്നു. സിഎംആറിലുമായി നടത്തിയ ഇടപാടുകൾ പൂർണമായും സുതാര്യവും നിയമപ്രകാരവുമാണ്. കരാർ പ്രകാരമുള്ള പണം കൈമാറ്റമാണ് നടന്നിട്ടുള്ളത്. എക്സാലോജിക്‌ ബിനാമി കമ്പനിയാണെന്ന വാദം അടിസ്ഥാന രഹിതമാണെന്നും വീണ സത്യവാങ്മൂലത്തിൽ പറയുന്നു.

രാഷ്ട്രീയ ആക്രമണമാണ് ലക്ഷ്യമെന്നും ഹരജിയിൽ പൊതുതാൽപര്യമില്ലെന്നുമാണ് മുഖ്യമന്ത്രിയും മകൾ വീണയും വ്യക്തമാക്കിയത്. ബോധപൂർവം തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാൻ വേണ്ടിയാണ് പൊതുതാൽപര്യ ഹരജി. മുഖ്യമന്ത്രിയുടെ മകളായതിനാൽ തന്നെ കേസിൽ പ്രതിയാക്കാൻ ശ്രമിക്കുകയാണെന്നും സത്യവാങ് മൂലത്തിൽ പറയുന്നു. കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹരജിയും നേരത്തെ ഹൈകോടതി തള്ളിയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles