തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് തിരുവനന്തപുരത്തെത്തും. ഇന്ന് രാത്രി പത്ത് മണിയോടെയാണ് അമിത് ഷാ തിരുവനന്തപുരത്തെത്തുക
ശനിയാഴ്‌ച നടക്കുന്ന രണ്ട് പരിപാടികളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കും. ബിജെപിയുടെ സംസ്ഥാന ഓഫീസ് ഉത്ഘാടനത്തിന് ശേഷം പുത്തരിക്കണ്ടം മൈതാനത്തും പൊതു പരിപാടിയുണ്ട്.
തിരുവനന്തപുരത്തെ പരിപാടികൾ പൂർത്തിയാക്കി ശനിയാഴ്‌ച വൈകുന്നേരം കണ്ണൂരിലേക്ക് പോകും. കണ്ണൂരിൽ ഇറങ്ങി തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്ര ദർശനം നടത്തിയ ശേഷം രാത്രിയോടെ ഡൽഹിയിലേക്ക് പോകും.