27.1 C
Saudi Arabia
Tuesday, February 24, 2026
spot_img

ചാർജിംഗ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞുകയറി; നാലു വയസുകാരന് ദാരുണാന്ത്യം

കൊച്ചി: ചാർജിംഗ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ നാല് വയസ്സുകാരന് ദാരുണാന്ത്യം. വാഗമൺ വഴിക്കടവിലായിരുന്നു സംഭവം. അപകടത്തിൽ തിരുവനന്തപുരം നേമം സ്വദേശികളുടെ മകൻ അയാൻ മരണപെട്ടു.

ശനിയാഴ്‌ച വൈകുന്നേരമായിരുന്നു അപകടം. അയാനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ അമ്മ ആര്യ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ചാർജ്ജ് ചെയ്യാൻ കാർ നിർത്തിയിട്ട് ഇരിക്കുകയായിരുന്ന അമ്മയുടെയും കുഞ്ഞിൻറെയും ദേഹത്തേക്ക് മറ്റൊരു കാർ വന്ന് ഇടിച്ചു കയറുകയായിരുന്നു. പാലാ പോളിടെക്‌നിക് കോളേജിലെ അധ്യാപികയാണ് ആര്യ മോഹൻ.

Related Articles

- Advertisement -spot_img

Latest Articles