കൊൽക്കത്ത: കൊൽക്കത്തയിൽ ബോയ്‌സ് ഹോസ്റ്റലിൽ വിദ്യാർഥിനി ലൈംഗിക പീഡനത്തിനിരയായകേസിൽ പ്രതി അറസ്‌റ്റിൽ. പരമാനന്ദ് തുപ്പാൻ വാറിനെയാണ് ഹരിദേവ്പൂർ പോലീസ് അറസ്റ്റ് ചെയ്‌തത്. ഐഐഎം ബോയ്‌സ് ഹോസ്റ്റലിൽ വെള്ളിയാഴ്‌ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിരയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തത്.
കൗൺസിലിംഗിന് എന്ന വ്യാജേന പ്രതി പെൺകുട്ടിയെ ഹോസ്റ്റലിൽ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ശീതളപാനീയത്തിൽ മയക്ക് മരുന്ന് കലക്കി പെൺകുട്ടിക്ക് നൽകുകയായിരുന്നു. അതോടെ പെൺകുട്ടി അബോധാവസ്ഥയിലായി. ബോധം തിരിച്ചുവന്നപ്പോഴാണ് പീഡനത്തിനിരയായ വിവരം പെൺകുട്ടി അറിഞ്ഞത്. സംഭവം പുറത്തു പറയാതിരിക്കാൻ പ്രതി ഭീഷണി പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.