പാലക്കാട്: കേരളത്തിൽ വീണ്ടും നിപ മരണം. പനി ബാധിച്ചു ചികിത്സയിലായിരുന്ന പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശിയായ 58 കാരന് നിപ സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളോടെ ഇയാളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ശനിയാഴ്‌ച്ച വൈകുന്നരമാണ് ഇയാൾ മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പോരിശോധനനയിൽ നിപ സ്ഥിരീകരിച്ചു
കൂടുതൽ പരിശോധനക്കായി ഇയാളുടെ രക്ത സാമ്പിളുകൾ പൂനയിലെ വൈറോളൊജി ലാബിലേക്ക് അയച്ചിട്ടുണ്ട്.