ജുബൈൽ : കേരളത്തിലെ സമകാലിക രാഷ്ട്രീയവും സർക്കാരിന്റെ നിലപാടുകളും” എന്ന വിഷയത്തിൽ കെ എം സി സി ജുബൈൽ സിറ്റി ഏരിയ കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ശ്രദ്ധേയമായി.
കേരളത്തിലെ വർത്തമാന കാല രാഷ്ട്രീയം വിശകലനം ചെയ്‌ത യോഗം, പിണറായി സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് വിലയിരുത്തി.
കെഎംസിസി സൗദി നാഷണൽ കമ്മിറ്റി അംഗം ഉസ്മാൻ ഒട്ടുമ്മൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യ [പ്രഭാഷണം നടത്തിയ കെ എം സി സി ഈസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റ് അമീറലി കൊയിലാണ്ടി, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സിപിഎം നേതൃത്വത്തിലുള്ള സർക്കാരിന്റെ ലിബറൽ കപടത്വവും വിശദീകരിച്ചു. സമകാലിക സാഹചര്യങ്ങളിൽ ലീഗിന്റെ നിലപാടുകളുടെ പ്രസക്തിയെ കുറിച്ച് ജുബൈൽ ആർ സി ഏരിയ കമ്മറ്റി പ്രസിഡന്റ് അർഷദ് ബിൻ ഹംസ സംസാരിച്ചു
മിർസബ് റിയാസിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ, ജുബൈൽ സിറ്റി ഏരിയ പ്രസിഡണ്ട് സൈദലവി പരപ്പനങ്ങാടി അധ്യക്ഷനായി. ജുബൈൽ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഷിബു കവലയിൽ, സെൻട്രൽ കമ്മിറ്റി ജോയിൻ സെക്രട്ടറി റാഫി കൂട്ടായി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പ്രഭാഷകർക്ക് സിറ്റി കമ്മിറ്റി ചെയർമാൻ ഡോ. ഫവാസും സീനിയർ വൈസ് പ്രസിഡണ്ട് എച്ച് എം ടി അബു എന്നിവർ സ്നേഹോപഹാരങ്ങൾ നൽകി.
സൈഫുദ്ദീൻ, അഷ്റഫ് മുവാറ്റുപുഴ, നജീബ് നസീർ, ഡോ. ജൗഷീദ്, കബീർ സലഫി പറളി, കരീം കാസിമി, റഷീദ് കൈപാക്കിൽ, നസറുദ്ദീൻ പുനലൂർ, റിയാസ് എൻ പി, ശിഹാബ് മങ്ങാടൻ, അബ്ദുൽ റഊഫ്, റഊഫ് മേലത്ത് തുടങ്ങിയവരും ജുബൈലിലെ മത-സാംസ്കാരിക രംഗത്തെ മറ്റു പ്രമുഖരും പങ്കെടുത്തു.
ജനറൽ സെക്രട്ടറി ഷഫീഖ് താനൂർ സ്വാഗതവും ട്രഷറർ മുജീബ് കോഡൂർ നന്ദിയും പറഞ്ഞു. ഹബീബ് റഹ്മാൻ, സിറാജ് ചെമ്മാട്, ഇല്യാസ്, അബ്ദുൽ സമദ്, അൻവർ സാദത്ത്, ഫിബിൻ പന്തപ്പാടൻ, ജാഫർ താനൂർ, നൗഫൽ കുരിക്കൾ എന്നിവർ നേതൃത്വം നൽകി.