28.5 C
Saudi Arabia
Friday, August 22, 2025
spot_img

മലയാളികളുടെ പ്രകോപനം. യമനിൽ വധശിക്ഷക്കായി ക്യാമ്പയിൻ ശക്തമാക്കി.

കോഴിക്കോട് : യെമെനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമം വിഫലമാകുമെന്നുള്ള ആശങ്ക വർദ്ധിച്ചു. വധ ശിക്ഷ നടപ്പിലാക്കണമെന്ന് ആവശ്യപെട്ട്, കൊലചെയ്യപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ നേത്യത്വത്തിൽ ക്യാമ്പയിൻ ശക്തമാക്കിയതാണ് ആശങ്ക വർദ്ധിപ്പിക്കാൻ കാരണമായത്.

പ്രതികാരമാണ് ഞങ്ങളുടെ ആവശ്യം എന്ന സന്ദേശം ഉയർത്തിയാണ് ക്യാമ്പയിൻ നടക്കുന്നത്. ഒൻപതു വർഷം മന്ദഗതിയിൽ നീങ്ങിയ നീതിയിൽ അന്തിമ വിധി പുറപ്പെടുവിച്ചിട്ടും നടപ്പിലാക്കാത്തത് എന്തെണെന്നാണ് അവർ ചോദിക്കുന്നത്. മൃതദേഹം വിക്യതമാക്കൽ, അവയവ ഛേദം എന്നിവ നടത്തിയ പ്രതി മാപ്പർഹിക്കുന്നില്ലെന്നും അവർ പറയുന്നുണ്ട്. സാവധാനത്തിലുള്ള നീതി അനീതിയാണെന്ന് പ്രഖിപിച്ചുള്ള ക്യമ്പയിൻ പോസ്റ്ററിൽ കേസിന്റെ വിഷാദ വിവരങ്ങൾ അറിയാൻ, അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫെയ്‌സ് ബുക്ക് പേജ് സന്ദർശിക്കാനും ആവശ്യപെടുന്നുണ്ട്.

ഫത്താഹിന്റെ പോസ്റ്റുകൾക്ക് അടിയിൽ പ്രകോപനമായ കമന്റുകളുമായി ഒരു വിഭാഗം മലയാളികളിൽ രംഗത്തുണ്ട്. ഈക്കാര്യം മലയാളം ന്യൂസ് ഓൺലൈൻ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. നിമിഷ പ്രിയയുടെ മോചനം ആഗ്രഹിക്കാത്ത ചിലരും കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിൽ അസഹിഷ്ണുത കാണിക്കുന്നവരുമാണ് ഇത്തരം മോശം കമന്റുകൾക്ക് കാരണം എന്നാണ് മനസിലാകുന്നത്.

Related Articles

- Advertisement -spot_img

Latest Articles