18.7 C
Saudi Arabia
Wednesday, February 11, 2026
spot_img

യുവ സംവിധായിക ആയിഷ സുൽത്താന വിവാഹിതയായി

കൊച്ചി: യുവ സംവിധായികയും ലക്ഷദ്വീപ് സ്വദേശിയുമായ ആയിഷ സുൽത്താന വിവാഹിതയായി. അഗത്തി, അന്ത്രോത്ത്‌ ദ്വീപുകളിൽ ഡെപ്യൂട്ടി കലക്ടറായി സേവനം ചെയ്തിരുന്ന ഹർഷിത് സൈനിയാണ് വരൻ. ദീർഘകാലമായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം ഡൽഹിയിൽ വെച്ചായിരുന്നു നടന്നത്. ഹരിയാന സ്വദേശികളായ ആർകെ സൈനിയുടെയും ശിഖ സൈനിയുടെയും മകനാണ് ഹർഷിത്.

ആയിഷയുടെയും ഹർഷിതിന്റെയും വിവാഹവിവരം സമൂഹ മാധ്യമങ്ങളിലും വാട്സാപ്പ് ഗ്രൂപുകളിലും നേരത്തെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സംവിധായിക തന്നെ വിവാഹ വിവാഹം സ്ഥിരീകരിക്കുകയായിരുന്നു. വിവാഹ ചടങ്ങുകൾ പിന്നീട് നടക്കുമെന്നാണ് അറിയുന്നത്. ഫ്‌ളഷ് ആണ് ആയിഷയുടെ ആദ്യ ചിത്രം. കെട്യോളാണ് എന്റെ മാലാഖ എന്ന ചലച്ചിത്രത്തിന്റെ സാഹസംവിധായകയാണ്.

Related Articles

- Advertisement -spot_img

Latest Articles