ബാഗ്‌ദാദ്: കിഴക്കൻ ഇറാഖിലെ അൽ കൂത്ത് നഗരത്തിലെ ഒരു ഹൈപ്പർ മാർക്കറ്റിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ 50 ലേറെ പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക് പറ്റിയതായും മരണസംഖ്യ വർധിക്കാൻ സാധ്യതയുള്ളതായും റിപ്പോർട്ടുകൾ.
അൽ കൂത്തിലെ അഞ്ച് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹൈപ്പർ മാർക്കറ്റിലായിരുന്നു തീപിടുത്തം ഉണ്ടായത്. അപകട സമയത്ത് നിരവധിപേർ ഹൈപ്പർ മാർക്കറ്റിലുണ്ടായിരുന്നു. രാത്രി മുഴുവനും തീ പടർന്നതായാണ് വിവരം. അഗ്നി ശമന സേനയുടെ നേതൃത്വത്തിൽ തീ അണച്ചു.
തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തിൽ കെട്ടിട ഉടമക്കെതിരെയും മാളിന്റെ ഉടമക്കെതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു.