ന്യൂഡൽഹി: വധ ശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ ബന്ധപ്പെട്ട ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കോടതി നടപടികൾ ആരംഭിക്കുന്ന ഉടൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടായെന്നും വധ ശിക്ഷ നീട്ടി വെച്ചതായാലും അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിക്കും.
യമനിലെ കുടുംബവുമായി ചർച്ച നടത്തുന്നതിന് മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെടും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി ആബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയെകൂടി ഉൾപ്പെടുത്തി മധ്യവസ്ഥ സംഘത്തെ നിയമിക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല.