തിരുവനന്തപുരം: ഈ ഓണത്തിനും കിറ്റ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. മഞ്ഞ കാർഡുകളുള്ള ആറ് ലക്ഷം കുടുംബങ്ങൾക്കാണ് കിറ്റ് നൽകുന്നത്. 15 ഇനം സാധങ്ങളടങ്ങിയ കിറ്റ് സൗജന്യമായാണ് വിതരണം ചെയ്യുക.
ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒരു കിറ്റ് സൗജന്യമായി നൽകും. അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, ചെറുപയരർ പരിപ്പ്, സേമിയ പായസം മിക്‌സ്, മിൽമ നെയ്യ്, കശുവണ്ടി പരിപ്പ്, സാമ്പാർ പൊടി, മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവ അടങ്ങിയതാണ് കിറ്റ്.
കൂടാതെ, റേഷൻ കാർഡ് ഉടമകൾക്ക് കുറഞ്ഞ നിരക്കിൽ അരിയും ലഭ്യമാക്കും. നീല കാർഡുകാർക്ക് 10 കിലോ അരിയും വെള്ള കാർഡുകാർക്ക് 15 കിലോ അരിയും 10.90 രൂപ നിരക്കിൽ ലഭിക്കും. 53 ലക്ഷം കുടുംബങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും. 94 ലക്ഷം കാർഡുകാർക്ക് 10 കിലോ കെ-റൈസ് 25 രൂപ നിരക്കിൽ ലഭിക്കും നിലവിൽ 29 രൂപക്കാണ് ഈ അരി വിതരണം ചെയ്യുന്നത്. സംസ്ഥാന വ്യാപകമായി സപ്ലൈകോ ഓണ ചന്തകൾ നടത്തും.