മലപ്പുറം: കോഴിക്കോട് വിമാനത്താവളം വഴി കടത്തിയ ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിൽ. മസ്‌ക്കറ്റിൽ നിന്നും വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വഴി കടത്തിയ എംഡിഎംഎയാണ് പിടികൂടിയത്.
പത്തനംതിട്ട നല്ലവിള സ്വദേശിയാണ് എംഡിഎംഎയുമായി പിടിയിലായത്. ക്ലിയറൻസ് കഴിഞ്ഞു പുറത്തിറങ്ങിയ ഇവരെ വിമാനത്താവളത്തിന് പുറത്ത് പോലീസ് പിടികൂടുകയായിരുന്നു.
യുവതിയെ വിമാനത്താവളത്തിൽ നിന്നും എടുക്കാൻ വന്ന യുവാവും പോലീസ് പിടിയിലായി.