ജിദ്ദ: ഉമ്മൻചാണ്ടി സധാരണക്കാരുടെ ആശ്രയകേന്ദ്രമായിരുന്നെന്ന് ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി. അതിർവരമ്പുകളില്ലാതെ ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങൾ സ്നേഹിക്കുകയും ചെയ്ത അതുല്യനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. സാധാരണ ജനങ്ങൾക്ക് പ്രാപ്യനായിരുന്ന ഉമ്മൻ ചാണ്ടി അശരണർക്കും നിരാലംബർക്കും ആശ്രയകേന്ദ്രമായിരുന്നു എന്നും ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് അധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന സെക്രട്ടറി തൻസീർ കണ്ണനാംകുഴി മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി നേതാക്കളായ സഹീർ മഞ്ഞാലി, റഷീദ് ബിൻസാഗർ, ആസാദ് പോരൂർ, ഷെരീഫ് അറക്കൽ സംസാരിച്ചു. ജന സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും നൗഷാദ് ചാലിയാർ നന്ദിയും പറഞ്ഞു.